വാര്‍ത്താ വിവരണം

പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം മാർച്ച് 10 ന്

9 March 2018
Reporter: pilathara.com
പയ്യന്നൂർ താലൂക്കിനു വേണ്ടിയുള്ള ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു.

പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം ആഘോഷമാക്കി മാറ്റാൻ പയ്യന്നൂർ പൗരാവലി തീരുമാനം. ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച താലൂക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിക്കാനാണ് സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചത്.

മാർച്ച് 10നു രാവിലെ 10നു ടൗണിലെ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. രണ്ടു ദിവസം മുൻപു പയ്യന്നൂരിന്റെ പ്രൗഢി വിളിച്ചറിയിക്കുന്ന ഘോഷയാത്ര നടക്കും. താലൂക്ക് പരിധിയിൽ വരുന്ന 22 വില്ലേജുകളിലും രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും തൊഴിലാളി, വ്യാപാരസംഘടനകളും കമാന പ്രചാരണബോർഡുകൾ ഉയർത്തും.

കലക്ടർ മീർ മുഹമ്മദലി വിളിച്ചുചേർത്ത യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, എഡിഎം യു.മുഹമ്മദ് യൂസഫ്, ടി.ഐ.മധുസൂദനൻ, ഡി.കെ.ഗോപിനാഥ്, കെ.വി.ബാബു, വി.നാരായണൻ, ഗംഗൻ തായിനേരി, എസ്.എ.ഷുക്കൂർ ഹാജി, ടി.സി.വി.ബാലകൃഷ്ണൻ, ടി.പി.സുനിൽകുമാർ, കെ.വി.കൃഷ്ണൻ, ബി.സജിത് ലാൽ, തഹസിൽദാർ എം.മുരളി, ഡപ്യൂട്ടി തഹസിൽദാർ ഇ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ: സി.കൃഷ്ണൻ എംഎൽഎ (ചെയർ), കലക്ടർ മീർ മുഹമ്മദലി (ജന .കൺ).



whatsapp
Tags:
loading...